31 ആരോഗ്യ കേന്ദ്രങ്ങളിൽ ഫ്ലൂ വാക്സിൻ സൗജന്യമായി ലഭ്യമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ..

0
67 views
covid_vaccine_qatar_age_limit

തങ്ങളുടെ 31 ആരോഗ്യ കേന്ദ്രങ്ങളിൽ ഫ്ലൂ വാക്സിൻ സൗജന്യമായി ലഭ്യമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) അറിയിച്ചു. ഗുരുതരമായ ഇൻഫ്ലുവൻസ അണുബാധയ്ക്ക് ഇരയാകാൻ സാധ്യതയുള്ള അഞ്ച് മുൻഗണനാ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് ഫ്ലൂ വാക്സിനേഷൻ ക്യാമ്പയിൻ നിലവിൽ ഖത്തറിൽ നടന്നു വരികയാണ്.

50 വയസ്സിനു മുകളിൽ പ്രായമുള്ളവർ, പ്രായം പരിഗണിക്കാതെ തന്നെ വിട്ടുമാറാത്ത രോഗാവസ്ഥകളുള്ളവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ, ആറ് മാസം മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾ, എന്നിവരാണ് മുൻഗണനയുള്ള 5 ഗ്രൂപ്പുകൾ.

ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ, നഴ്സിംഗ് ഹോമുകളിലോ മറ്റ് ദീർഘകാല പരിചരണ കേന്ദ്രങ്ങളിലോ ഉള്ളവർ, അല്ലെങ്കിൽ പ്രതിരോധശേഷി കുറഞ്ഞ ആളുകൾ എന്നിവർ ഫ്ലൂ ഷോട്ട് എടുക്കണമെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.