ഖത്തറിലെ സ്വകാര്യ സ്‌കൂളുകളെ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കും എന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രാലയം…

0
57 views

ഖത്തറിലെ സ്വകാര്യ സ്‌കൂളുകളെ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കും എന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഇതിനു അനുമതിയുള്ള സ്‌കൂളുകളിലെ ട്യൂഷന്‍ ഫീസ് വര്‍ധനവിന്റെ നിരക്ക് ഒരു ശതമാനത്തിനും രണ്ട് ശതമാനത്തിനും ഇടയിലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വാടക നിരക്കിലെ മാറ്റം, സാമ്പത്തിക കുറവ്, സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനോ പുതുക്കിപ്പണിയുന്ന തിനോ ഉള്ള ചെലവുകള്‍, തുടങ്ങിയ കാര്യങ്ങളില്‍ പ്രതിസന്ധി നേരിടേണ്ടി വരുന്ന സ്‌കൂളുകള്‍ക്കാണ് ഫീസ് ഉയര്‍ത്താന്‍ അനുമതിയുള്ളത്.