സൗദി അറേബ്യയിലേക്ക് ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. അൽ ഉല, തബൂഖ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. യാൻബുവിലേക്കുള്ള സർവീസ് പുനരാരംഭിക്കും. ഈ മാസം 29ന് അൽ ഉലയിലേക്കും ഡിസംബർ 6ന് യാൻബുവിലേക്കും 14ന് തബൂക്കിലേക്കുമാണ് സർവീസ് തുടങ്ങുക.
അൽ ഉലയിലേക്ക് ആഴ്ചയിൽ രണ്ടും യൻബുവിലേയ്ക്കും തബൂക്കിലേക്കും 3 വീതവുമാണ് സർവീസ് നടത്തുക. നിലവിൽ ദമാം, ഗാസിം, ജിദ്ദ, മദീന, റിയാദ്, തെയ്ഫ് എന്നി വിടങ്ങളിലേക്കാണ് സർവീസുള്ളത്. പുതിയ 3 നഗരങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങുന്നതോടെ ഖത്തർ എയർവേയ്‌സിന്റെ സർവീസുകൾ സൗദിയുടെ 9 നഗരങ്ങളിലേക്ക് എത്തും.