ഖത്തറിലെ വിപണികളില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും…

0
42 views

ദോഹ: ഖത്തറിലെ വിപണികളില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് അംബാസിഡര്‍ ഡോ. ജാസിം ഉദ്ധിന്‍. ലുലു ഗ്രൂപ് ഔട്ട്‌ലെറ്റുകള്‍ വഴിയാണ് ബംഗ്ലാദേശ് ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് ലഭ്യമാക്കുന്നത്. ‍ആദ്യഘട്ടത്തില് ബംഗ്ലാദേശില്‍ നിന്നുമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഖത്തറിലെ വിപണിയില്‍ ലഭ്യമാവും. ലുലുവിന്റെ ഔട്ട്‌ലെറ്റുകളില്‍ ബംഗ്ലാദേശ് കോര്‍ണര്‍ എന്ന പേരില്‍ ഇതുമായി ബന്ധപെട്ടു പ്രത്യേക സ്ഥലം സജ്ജീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപെട്ട് അധികൃതര്‍ ലുലു ഗ്രൂപ് ഇന്റര്‍നാഷ്ണല്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍ത്താഫുമായി ചര്‍ച്ചകള്‍ നടത്തി.