ഖത്തറിലെ പ്രഥമ കൃത്രിമ ദ്വീപായ പേൾ ഐലന്റിലേക്ക് സന്ദർശക പ്രവാഹം..

0
399 views

ദോഹ: ഖത്തറിലെ പ്രഥമ കൃത്രിമ ദ്വീപായ പേൾ ഐലന്റിലേക്ക് സന്ദർശക പ്രവാഹം തുടരുന്നു. ഒക്ടോബർ മാസത്തിൽ പേൾ
ഐലൻഡിൽ ഏകദേശം 1.76
ദശലക്ഷം വാഹനങ്ങളുടെ എൻട്രി
രേഖപ്പെടുത്തിയതായി ദി പേൾ ആൻഡ് ഗെവാൻ ദ്വീപുകളുടെ മാസ്റ്റർ ഡെവലപ്പറായ യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനി അറിയിച്ചു. ഖത്തറിലെത്തുന്ന സന്ദർശകരുടെ ഒരു പ്രധാന ലക്ഷ്യ സ്ഥാനമായി ഇതിനകം തന്നെ പേൾ ഐലന്റ് മാറിയിട്ടുണ്ട്.