പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന കന്നുകാലികളെ ഇട നിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കുന്നതിനുള്ള യാർഡുകൾ സ്ഥാപിക്കാൻ പദ്ധതിയൊരുക്കുന്നതായി ഡയറക്ടർ എൻജിനീയർ അബ്ദുൽ അസീസ് അൽ സിയാറ വെളിപ്പെടുത്തി. 1.3 ദശ ലക്ഷത്തിലധികം കന്നുകാലികളുള്ള ഖത്തറിന്റെ കന്നുകാലി മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികൾ വകുപ്പ് ആസൂത്രണം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.