ഈത്തപ്പഴ ഉത്സവം ദോഹയുടെ ഇന്റർനാഷണൽ സോൺ ഓഫ് എക്സ്പോ 2023 യിൽ ആരംഭിച്ചു..

0
145 views
ഈത്തപ്പഴ മേള

ദോഹ: ഫാമുകളും കമ്പനികളും ഉൾപ്പെടെ 31 പ്രദർശകർ പങ്കെടുക്കുന്ന പ്രാദേശിക ഈത്തപ്പഴ ഉത്സവം ദോഹയുടെ ഇന്റർനാഷണൽ സോൺ ഓഫ് എക്സ്പോ 2023 യിൽ ആരംഭിച്ചു. ‘ഇഖ്ലാസ്, ഷിഷി, ബർഹി തുടങ്ങിയ പ്രാദേശിക ഫാമുകളിൽ നിന്നുള്ള വ്യത്യസ്ത ഇനം ഈന്തപ്പഴങ്ങൾ എട്ട് ദിവസത്തെ ഈത്തപ്പഴ ഉത്സവത്തിൽ ലഭ്യമാകുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക മാർഗ്ഗനിർദ്ദേശ, സേവന വിഭാഗം മേധാവി അഹമ്മദ് സലേം അൽ യാഫീ പറഞ്ഞു.