ഖത്തറിലെ വിവിധ പാർപ്പിട മേഖലകളിൽ മോഷണം നടത്തിയ ആറ് പേരെ അറസ്റ്റ് ചെയ്തു…

0
219 views

ദോഹ: ഖത്തറിലെ വിവിധ പാർപ്പിട മേഖലകളിൽ മോഷണം നടത്തിയ ആഫ്രിക്കൻ വംശജരായ ആറ് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു.

300,000 റിയാൽ വിലമതിക്കുന്ന സ്വർണാഭരണങ്ങൾക്ക് പുറമെ 1,288,000 ഖത്തർ പണവും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. കൂടാതെ, ഈ മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.