ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതിനു മായി മാസം തോറും നടക്കാറുള്ള ഇന്ത്യൻ എം ബ സി ഓപൺ ഹൗസ് ഈ മാസം 30ന് വ്യാഴാഴ്‌ച നടക്കും. ഇന്ത്യൻ അംബാസിഡർ വിപുൽ ഓപൺ ഹൗസിന് നേതൃത്വം നൽകും.
ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 3 മണി വരെ രജിസ്ട്രേഷനായിരിക്കും. 3 മണി മുതൽ 5 മണി വരെ എം ബ സിയിൽ നേരിട്ട് ഹാജരായി ഓപൺ ഹൗസിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 55097295 എന്ന നമ്പറിൽ ബന്ധപ്പെടാം. ഓപൺ ഹൗസിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ labour.doha@mea.gov.in ഇമെയിലിലേക്ക് അപേക്ഷകൾ അയക്കുകയും ചെയ്യാം