ഇന്ത്യക്കാര്‍ക്ക് ഖത്തർ ഓണ്‍ അറൈവല്‍ വിസാ അനുവദിച്ചുവെന്ന വാര്‍ത്ത.. സത്യം എന്ത്.?

0
93 views
qatar_visa

ഇന്ത്യയിലുള്ളവര്‍ക്ക് ഖത്തറിലേക്ക് വിസാ ഓണ്‍ അറൈവല്‍ അനുവദിച്ചു എന്ന തരത്തില്‍ അധികൃതര്‍ സ്ഥിരീകരിക്കാത്ത വാര്‍ത്ത നല്‍കി രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഖത്തറില്‍ 30 ദിവസത്തെ കാലാവധിയുള്ള വിസാ ഓണ്‍ അറൈവല്‍ ലഭ്യമായി തുടങ്ങിയെന്ന തരത്തിലായിരുന്നു പ്രചാരണം.

ആറുമാസത്തേക്ക് പാസ്‌പോര്‍ട്ട് കാലാവധിയുള്ളവര്‍, തിരിച്ചു പോകുന്നതിന് ടിക്കറ്റുള്ളവര്‍, ഹോട്ടല്‍ ബുക്ക് ചെയ്തവര്‍ എന്നിവര്‍ക്കാണ് വിസ അനുവദിക്കുക എന്നുമായിരുന്നു വാര്‍ത്തയിലെ ഉള്ളടക്കം. ദോഹയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മലയാളം എഫ്.എം റേഡിയോ അടക്കമുള്ള മാധ്യമങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്.