ഇന്ന് ഖത്തറില്‍ കോ വിഡ് 460 പേർക്ക്. ഇതിൽ 417 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 1മരണം | Qatar local news

0
84 views
covid_vaccine_qatar_age_limit

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 460 പേർക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 417പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് ബാധിച്ചത്. 43പേര്‍ വിദേശത്ത് നിന്ന് മടങ്ങി വന്നവരാണ്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166,475ആയി ഉയർന്നു.

ഇന്ന് രോഗമുക്തരായത് 293പേരാണ് . ഇതോടെ ആകെ രോഗ മുക്തരായവരുടെ എണ്ണം 155,700ആയി. കോ വിഡ് രോഗം ബാധിച്ച് ചികിത്സയിലിരുന്ന 52വയസ്സുകാരന്‍ ആണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ ഖത്തറിലെ ആകെ മരണസംഖ്യ 262ആയി.

ഖത്തറിലെ നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 105,13. കഴിഞ്ഞ24 മണിക്കൂറിനുള്ളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത് 11 പേരെ. ഐ.സി.യുവില്‍ ചികിത്സയിലുള്ളത് 116 പേരെ . കൂടുതൽ വാർത്തകൾക്ക് Qatar local news ലൈക്ക് ചെയ്യൂ.