റിയൽ എസ്റ്റേറ്റിൽ നിക്ഷേപത്തിന് ഏറ്റവും മികച്ച രാജ്യമായി ഖത്തർ

0
68 views

ദോഹ: റിയൽ എസ്റ്റേറ്റിൽ നിക്ഷേപത്തിന് ഏറ്റവും മികച്ച രാജ്യമായി ഖത്തർ. ഹൗസാർച്ച് ഇൻവെസ്റ്റ്മെന്റ് ഇൻഡക്സ് അടുത്തിടെ പുറത്തിറക്കിയ റാങ്കിംഗ് പ്രകാരം ഒമാനൊപ്പം 2023- ൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിക്ഷേപത്തിൽ ഖത്തർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലോകത്തെ 50 രാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നതിനുള്ള അവസരങ്ങളും അപകട സാധ്യതകളും പരിശോധിക്കുന്ന സൂചികയിൽ ഉയർന്ന വാടക ആദായം കാരണം യൂറോപ്പിലെ അയർലൻഡ് 16 നിക്ഷേപ തിരിച്ചടവുമായി സൂചികയിൽ ഒന്നാം സ്ഥാനത്താണ്. യഥാക്രമം 11 ഉം 14 ഉം നിക്ഷേപ തിരിച്ചടവുമായി ഒമാൻ മൂന്നാമതും ഖത്തർ നാലാമതുമാണ്.