ഉപയോഗ ശൂന്യമായതോ അല്ലത്തവയോ ആയ വാഹനങ്ങൾ പൊതു മൈതാനങ്ങളിലും റോഡുകളിലും പാർക്കിംഗ് ഏരിയകളിലും ഉപേക്ഷിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാമാണെന്നും ഇതിന് 25,000 റിയാൽ വരെ പിഴ ഈടാക്കാമെന്നും മുൻസിപ്പാലിറ്റി മന്ത്രാലയം. 2023 ലെ ആറാം നമ്പർ നിയമം ഭേദഗതി ചെയ്ത 2017ലെ പൊതു ശുചിത്വ നിയമം നമ്പർ 18 പ്രകാരമാണ് ഈ പിഴകൾ എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
പൊതുസ്ഥലങ്ങൾ, സ്ക്വയറുകൾ, റോഡുകൾ, തെരുവുകൾ എന്നിവിടങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നത് 10,000 റിയാൽ പിഴ ഈടാക്കാവുന്ന കുറ്റമാണ്. ഭൂപ്രകൃതിയെ മോശമായ വിധത്തിൽ ഒഴിഞ്ഞ ഭൂമിയോ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളോ വേലികെട്ടാതെ നിലനിർത്തുന്നത് ലംഘനമായി കണക്കാക്കാമെന്നും നിയമ പ്രകാരം 25,000 QR വരെ പിഴ ശിക്ഷാർഹമാണെന്നും മന്ത്രാലയം സൂചിപ്പിച്ചു.