ഖത്തറിലെ കൊമേഴ്‌സ്യൽ സ്റ്റോറിൽ നിന്ന് പണം തട്ടിയ അറബ് പൗരനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു.

0
214 views

ഖത്തർ: ഖത്തറിലെ കൊമേഴ്‌സ്യൽ സ്റ്റോറിൽ നിന്ന് പണം തട്ടിയ അറബ് പൗരനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. ചുറ്റിക, സ്ക്രൂ ഡ്രൈവർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് സേഫിൽ നിന്ന് തുക മോഷ്ട‌ിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി ജനൽ വഴി കട തകർത്തതായി സി ഐഡി കണ്ടെത്തി. കുറ്റം സമ്മതിച്ചതിനെ തുടർന്ന് മോഷ്ടിച്ച തുകയുടെ ഒരു ഭാഗം പ്രതിയുടെ കൈവശം കണ്ടെത്തി.