ജനുവരി 19 വെള്ളിയാഴ്ച ദോഹ മെട്രോയും ലുസൈൽ ട്രാമും രാവിലെ 10 മണിക്ക് സർവീസ് ആരംഭിക്കും.

0
122 views
metro

ജനുവരി 19 വെള്ളിയാഴ്ച നടക്കുന്ന ഏഷ്യൻ കപ്പ് മത്സരങ്ങളോടനുബന്ധിച്ച് ദോഹ മെട്രോയും ലുസൈൽ ട്രാമും രാവിലെ 10 മണിക്ക് സർവീസ് ആരംഭിക്കും. ഈ പ്രവർത്തന സമയം അന്നേ ദിവസം മാത്രമേ ബാധകമാകൂ എന്നു ദോഹ മെട്രോ വ്യക്തമാക്കി.

മത്സര ദിവസങ്ങളിൽ ടിക്കറ്റ് ഉടമകൾക്ക് സൗജന്യ ദോഹ മെട്രോ ഡേ പാസിന് അർഹതയുണ്ട്. ആരാധകർക്ക് അവരുടെ ഡേ പാസ് ഏത് സ്റ്റേഷനിൽ നിന്നും ശേഖരിച്ച് ദോഹയിൽ ചുറ്റിക്കറങ്ങാൻ ഉപയോഗിക്കാം. ഒരു ദിവസത്തേക്ക് മാത്രമായിരിക്കും പാസിന്റെ വാലിഡിറ്റി. കൂടാതെ ക്യൂ ഒഴിവാക്കാൻ മത്സര ദിവസത്തിന് മുമ്പുള്ള ദിവസം തന്നെ ഡേ പാസ് വാങ്ങാവുന്നതാണ്