കല്യാൺ ഡവലപ്പേഴ്‌സിൻ്റെ ഇരുപത്തിഒന്നാമത് പദ്ധതിക്ക് കൊച്ചിയിൽ തറക്കല്ലിട്ടു.

0
49 views

കൊച്ചി: കല്യാൺ ഡവലപ്പേഴ്‌സിൻ്റെ കൊച്ചിയിലെ മൂന്നാമത് പദ്ധതി ‘കല്യാൺ പാരാമൗണ്ട്’ന് തുടക്കമായി. കല്യാൺ ഡവലപ്പേഴ്‌സിൻ്റെ കേരളത്തിലെ ഇരുപ ത്തിഒന്നാമത് പദ്ധതിയാണിത്. എറണാകുളം കലൂർ മെട്രോ സ്‌റ്റേഷനടുത്തുള്ള പ്രൊജക്റ്റ് സൈറ്റിൽ കല്ലിടൽ ചടങ്ങ് നടത്തി.

പതിനെട്ട് നിലകളിലായി മികച്ച രീതിയിൽ വിസ്തൃതമായി രൂപകൽപ്പന ചെയ്ത 64 3ബിഎച്ച്കെ ഫ്ളാറ്റുകളുള്ളതാണ് കല്യാൺ പാരാമൗണ്ട്. ഇൻഡോർ ഗെയിം സ് റൂം, സ്വിമ്മിംഗ് പൂൾ, പാർട്ടി ഹാൾ, ഹെൽത്ത് ക്ലബ്ബ്, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുവാനുള്ള സൗകര്യം, വീഡിയോ ഡോർ ഫോൺ, സെൻട്രലൈസ്‌ഡ് ഗ്യാസ് സപ്ലൈ സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങളൊടു കൂടിയ താണ് കല്യാൺ പാരാമൗണ്ട് പദ്ധതി. www.kalyandevelopers.com സന്ദർശിക്കുക, അല്ലെങ്കിൽ 90201 55555 എന്ന നമ്പരിൽ വിളിക്കുക.