എഎഫ്‌സി ഏഷ്യൻ കപ്പ് ആഘോഷങ്ങൾ ഈ വാരാന്ത്യത്തിൽ സൂഖ് വാഖിഫിൽ നടക്കും.

0
112 views

എഎഫ്‌സി ഏഷ്യൻ കപ്പ് ആഘോഷങ്ങൾ ഈ വാരാന്ത്യത്തിൽ സൂഖ് വാഖിഫിൽ നടക്കും. ടൂർണമെൻ്റ് ക്വാർട്ടർ ഫൈനൽ ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് മത്സരങ്ങളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ലാത്ത ഫെബ്രുവരി ആദ്യ ദിനം വിശ്രമ ദിനമായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

ഏഷ്യൻ കപ്പിനെ അടിസ്ഥാനമാക്കിയുള്ള അലങ്കാരങ്ങളും ദേശീയ ടീമുകളുടെ കോടിതോരണങ്ങളും വിൽപ്പന കേന്ദ്രങ്ങളും നിറഞ്ഞു ഒരു ഫുട്ബോൾ ഹബ്ബായി സൂഖ് വാഖിഫ് പൂർണ്ണമായും മാറിയിട്ടുണ്ട്.

ഫെബ്രുവരി 1, 2 തീയതികളിൽ വൈകുന്നേരം 5 മണി മുതൽ 8 മണി വരെ പ്രത്യേക ഗെയിമുകളിൽ പങ്കെടുക്കാനും നിരവധി പ്രകടനങ്ങൾക്കും പ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിക്കാനും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി പ്രാദേശിക സംഘാടകർ അറിയിച്ചു.