ഖത്തറിൻ്റെ അതിർത്തിയിൽ ഒരു കൂട്ടം കടൽപ്പശുക്കളെ കണ്ടെത്തിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

0
157 views

സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ഡ്രോൺ വീഡിയോയിൽ, ഖത്തർ ജലാശയത്തിലെ ടർക്കോയ്സ് നിറമുള്ള വെള്ളത്തിൽ ഡസൻ കണക്കിന് ഡുഗോംഗുകൾ ഒത്തുകൂടുന്നത് കാണം. അവയിൽ ചിലതിനൊപ്പം കുഞ്ഞുങ്ങളുമുണ്ട്.

വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ജീവിയാണ് കടൽപ്പശുക്കൾ. ഖത്തറിൻ്റെ പ്രാദേശിക ജലാശയങ്ങളിൽ നടക്കുന്ന ഇത്തരം ഒത്തു ചേരലുകൾ ലോകത്തിലെ ദുഗോംഗുകളുടെ ഏറ്റവും വലിയ സമ്മേളനങ്ങളായാണ് കണക്കാക്കപ്പെടുന്നത്.