മയക്കുമരുന്ന് കടത്തിയതിന് ഏഷ്യൻ വംശജനായ ഒരാളെ ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് എൻഫോഴ്സ്മെന്റ് ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു..

0
140 views

ദോഹ: മയക്കുമരുന്ന് കടത്തിയതിന് ഏഷ്യൻ വംശജനായ ഒരാളെ ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് എൻഫോഴ്സ്മെന്റ് ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ രണ്ട് സ്യൂട്ട്കേസുകളിൽ 6.5 കിലോഗ്രാം മെത്താംഫെറ്റാമിൻ, 3.5 കിലോഗ്രാം ഹെറോയിൻ എന്നിവ അടങ്ങിയ മയക്കുമരുന്ന് പദാർത്ഥങ്ങൾ നിറച്ച റാപ്പറുകൾ, ബാഗുകൾ, ക്യാഡ്യൂളുകൾ എന്നിവ കണ്ടെത്തി. മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്ന ഒരു സ്കെയിലും മറ്റ് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രതി കുറ്റം സമ്മതിക്കുകയും നിയമ നടപടികളുമായി മുന്നോട്ടു പോകാൻ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുകയും ചെയ്തതായി അധികൃതർ അറിയിച്ചു.