ഇന്ത്യൻ ബജറ്റ് എയർലൈനായ ആകാശ എയർ ദോഹ സർവീസ് മാർച്ച് 28 മുതൽ ആരംഭിക്കും.

0
153 views

ദോഹ: ഇന്ത്യൻ ബജറ്റ് എയർലൈനായ ആകാശ എയർ ദോഹ സർവീസ് മാർച്ച് 28 മുതൽ ആരംഭിക്കും. ബോയിംഗ് 737 മാക്സ് 8 വിമാനം ഉപയോഗിച്ച് ആഴ്ചയിൽ നാല് തവണ മുംബൈ-ദോഹ സർവീസ് നടത്തും. 2022 ആഗസ്റ്റിൽ ആരംഭിച്ച ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര സർവീസ് ദോഹയിലേക്കാണ് എന്നതാണ് പ്രത്യേകത. നിലവിൽ ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഖത്തർ എയർവേയ്‌സ് എന്നിവയാണ് ഇന്ത്യയിൽ നിന്നും ദോഹയിലേക്ക് നേരിട്ട് സർവീസ് നടത്തുന്നത്.