
ദോഹ: രണ്ടാമത് സുഖ് വാഖിഫ് അന്താരാഷ്ട്ര ഈന്തപ്പഴ പ്രദർശനം ആരംഭിച്ചു. പരമ്പരാഗത മാർക്കറ്റിനുള്ളിൽ അൽ അഹമ്മദ് സ്ക്വയറിൽ നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. റമദാനിന് മുന്നോടിയായ ഈ പ്രദർശനത്തിന് വമ്പിച്ച പ്രാധാന്യമുണ്ട്.
പ്രദർശനം ദിവസവും രാവിലെ 9 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 10 വരെയും സന്ദർശകരെ സ്വാഗതം ചെയ്യും. 10 ദിവസത്തെ ഫെസ്റ്റിവൽ, മിൽക്ക് ചോക്ലേറ്റ് ഡേറ്റ് ബദാം, ഈന്തപ്പഴം തേങ്ങ തുടങ്ങിയ സവിശേഷമായ കോമ്പിനേഷനുകൾക്കൊപ്പം മെഡ്ജൂൾ, ഹലാവി, മസാഫത്തി, എന്നീ ഈത്തപ്പഴ ഇനങ്ങളുടെ ഒരു നിര അവതരിപ്പിക്കുന്നു.