ഉംറ നിർവഹിക്കാൻ പോകുകയായിരുന്ന മംഗലാപുരം സ്വദേശികളായ കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മ രിച്ചു..

0
130 views

ഖത്തറിൽ നിന്ന് മദീനയിലേക്ക് ഉംറ നിർവഹിക്കാൻ പോകുകയായിരുന്ന മംഗലാപുരം സ്വദേശികളായ കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മ രിച്ചു. ബുധനാഴ്ച രാത്രി റിയാദിന് അടുത്തുള്ള സുൽഫയിലാണ് അപകടം നടന്നത്.

മംഗളൂരുവിനടുത്ത് ഹാലേയങ്ങാടി തോക്കൂർ സ്വദേശികളായ ഷമീമിന്റെയും സറീനയുടെയും മകൾ ഹിബ (29), ഭർത്താവ് മുഹമ്മദ് റമീസ് (34), മക്കളായ ആരുഷ് (3), റാഹ (മൂന്ന് മാസം) എന്നിവരാണ് മ രിച്ചത്.

കാറിലുണ്ടായിരുന്ന ഹിബയുടെ സഹോദരി ശബ്നത്തിന്റെ മകൾ ഫാത്തിമ (19) ഗുരുതര പരിക്കുകളോടെ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
കാറിലുണ്ടായിരുന്ന ഹിബയുടെ സഹോദരി ലുബ്‌നയുടെ മകൻ ഈസ (4) പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.