ഖത്തറിൽ പ്രതിമാസം മുന്നൂറോളം നേത്ര സര്‍ജറികള്‍…

0
72 views

റെറ്റിനോപ്പതി, തിമിരം, ഗ്ലോക്കോമ എന്നിവയാണ് രാജ്യത്ത് ഏറ്റവും സാധാരണമായ നേത്ര രോഗങ്ങള്‍. ഗ്ലോക്കോമ ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു. ഗ്ലോക്കോമയുടെ പ്രധാന കാരണം പാരമ്പര്യത്തിലൂടെയുള്ളതാണ്. ലേസര്‍ വിഷന്‍ യൂണിറ്റ്, ഒപ്റ്റിക്‌സ് ക്ലിനിക്, ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങളുടെ വകുപ്പ് എന്നിവയ്ക്ക് പുറമേ പ്രതിദിനം 17 ക്ലിനിക്കുകള്‍ നേത്ര ചികിത്സ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉള്‍പ്പെടുന്നു എന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നേത്ര രോഗ വിഭാഗം കണ്‍സല്‍ട്ടന്റ് സാകിയ മുഹമ്മദ് അല്‍ അന്‍സാരി.