കോഫി, ടി, ചോക്കലേറ്റ് ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷൻ ഏപ്രിൽ 11 ന് ആരംഭിക്കും

0
132 views

ദോഹ: കോഫി, ടി, ചോക്കലേറ്റ് ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷൻ ഏപ്രിൽ 11 ന് ആരംഭിച്ച് ഏപ്രിൽ 20 വരെ മിന( ഓൾഡ് ദോഹ) തുറമുഖത്ത് തുടരും.  എട്ട് റെസ്റ്റോറന്റുകൾ ഉൾക്കൊള്ളുന്ന ഫുഡ് കോർട്ടിനൊപ്പം കോഫി, ചായ, ചോക്കലേറ്റ്, മധുര പലഹാരങ്ങൾ എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന 40-ലധികം കിയോസ്‌കുകൾ ഉണ്ടാകും.