അൽ വക്ര മെട്രോ സ്റ്റേഷനിൽ ആഭ്യന്തര മന്ത്രാലയം മോക്ക് ട്രെയിൻ കൂട്ടിയിടി ഡ്രിൽ പരീക്ഷിച്ചു..

0
109 views
metro

ദോഹ അൽ വക്ര മെട്രോ സ്റ്റേഷനിൽ ആഭ്യന്തര മന്ത്രാലയം മോക്ക് ട്രെയിൻ കൂട്ടിയിടി ഡ്രിൽ പരീക്ഷിച്ചു. ട്രെയിൻ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടത്തെ അനുകരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് ട്രാൻസ്പോർട്ട് സെക്യൂരിറ്റി മാനേജ്മെന്റ് ആണ് ഡ്രിൽ നടത്തിയത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, സതേൺ സെക്യൂരിറ്റി മാനേജ്‌മെന്റ്, എമർജൻസി പോലീസ് ഡിപ്പാർട്ട്മെന്റ്, സെൻട്രൽ ഓപ്പറേഷൻസ് മാനേജ്‌മെൻ്റ്, ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ആംബുലൻസ് സർവീസ്, ഖത്തർ റെയിൽ എന്നിവയിലെ ഓപ്പറേഷൻസ് മാനേജ്മെന്റ്, ഖത്തർ റെയിൽ, ദോഹ മെട്രോയുടെ ഓപ്പറേറ്ററായ ആർകെഎച്ച് കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് ഡ്രിൽ സംഘടിപ്പിച്ചത്.