കോട്ടൺ സാരി ഫെസ്റ്റുമായി ഖത്തർ കല്യാൺ സിൽക്‌സ് .

0
153 views

പെൺ ഉടയാടകളിൽ ഏതൊക്കെ പരിഷ്‌കാരങ്ങൾ മാറിമറിഞ്ഞാലും (അത് വൈദേശികമാകട്ടെ , ദേശീയമാകട്ടെ ) മലയാള മങ്കമാർക്കിടയിൽ നിത്യ ഹരിത സ്ഥാനമലങ്കരിച്ചുകൊണ്ട് നിൽക്കുകയാണ് സാരി !! പെൺ ഉടലുകളെ വള്ളിപ്പടർപ്പു പോലെ ചുറ്റിപ്പടർന്നും തഴുകിയും നിൽക്കുന്ന ആ നീൾ ചേലയുടെ ചേതോഹാരിത മറ്റേതെങ്കിലും ഒരു വസ്ത്രത്തിനു പകരാനാകുമോ എന്ന്‌ സംശയമാണ് .

ഭംഗിയിൽ ഞൊറിയിട്ട സാരിയുമുടുത്ത് നടക്കുമ്പോൾ ഓരോ കാൽവയ്പ്പിലും കേൾക്കുന്ന മർമ്മരം താളാത്മക സംഗീതമല്ലെന്ന് എങ്ങനെ പറയാനാകും? ഉടുക്കുന്നത് കോട്ടൺ സാരിയാണെങ്കിൽ പറയാനുമില്ല .

ഗൾഫ് നാടുകളിലെ ആധുനിക നഗരങ്ങളിൽ ജീവിക്കുമ്പോഴും മലയാളി സ്ത്രീകൾ സാരിയുടുക്കാൻ ആഗ്രഹിക്കുന്നത് അതുനൽകുന്ന തനിമയുടെ ഈ താളാത്മകത കൊണ്ടാണ് . സ്വദേശത്തും വിദേശത്തും ഒരുപോലെ പേരുകേട്ട കല്യാൺ സിൽക്ക് ഖത്തര്‍ ഷോറൂമിൽ തുടങ്ങിയ “കോട്ടൺ സാരീ ഫെസ്റ്റ് ” ഉടനടി ഹിറ്റായിത്തീർന്നു. വെങ്കിൽ അതിനു കാരണം ഇന്നും ഒളിമങ്ങാതെനിൽക്കുന്ന ഈ ഇഷ്ട്ടങ്ങൾ തന്നെ .

മംഗലഗിരി മുതല്‍ സമ്പൽപൂർ വരെയുള്ള കോട്ടൺ സാരികളുടെ ഒരു കടൽ തന്നെയാണ് ഈ ഫെസ്റ്റിവലിൽ ഇരമ്പി നിൽക്കുന്നത് .
ട്രഡീഷണലും ആധുനികവുമായ സ്റ്റൈലുകൾ ഊടും പാവും നെയ്യുന്ന, അതിൽത്തന്നെ വിപ്ലവകരമായ മാറ്റങ്ങൾ ഇളകിമറിയുന്ന ഡിസൈനുകളിൽ , ആയിരക്കണക്കിനു സാരികളാണ് ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. കാഞ്ചീപുരം പട്ടും ചന്തേരി സിൽക്കും ചിര്‍ല കോട്ടണും തുടങ്ങി മറ്റനേകം തരത്തിലും നിറത്തിലുമുള്ള സാരികളുടെ ഒരു ലോകം തന്നെയാണ് കല്യാൺ സിൽക്ക് ഒരുക്കിയിട്ടുള്ളത് .

ഇതു വരെ കണ്ടിട്ടില്ലാത്ത പ്രിന്റഡ് ഡിസൈനുകളും പുതിയ നിറസങ്കലനങ്ങളും ലയനങ്ങളും കൊണ്ട് വൈവിധ്യങ്ങൾ തീർക്കുന്ന ഈ കോട്ടൺ സരീ ഫെസ്റ്റ് ഉപയോക്താക്കളെ സംബന്ധിച്ചു അപൂർവ്വാനുഭവമാകും .
‘സാരിയ്ക്കു മാച്ചു ചെയ്യുന്ന ബ്ലൗസ് ഇങ്ങനെയെ ആകാവൂ ‘എന്ന്
ഉറഞ്ഞുകിടക്കുന്ന ചില പരമ്പരാഗത സങ്കല്പങ്ങളും ഇവിടെ ഉടച്ചുവാർക്കപ്പെടുന്നതായി കാണാം .
‘സാരി വിത്ത് ബ്ലൗസ് ‘ 40 റിയാൽ മുതല്‍ ലഭ്യമാണ് .

കോട്ടൺ ചുരിദാറിന്റെയും വലിയ കളക്ഷന്‍ ഒരുക്കിയിട്ടുണ്ട് . വില 30 റിയാലിൽ ആരംഭം . ഇതേസമയം ചുരിദാർ മെറ്റിരിയല്‍സിനു വില 10 റിയാൽ മുതലും. ഖത്തറിലെ ബർവ വില്ലേജില്‍ ഷോപ്പ് നമ്പർ ഫൈവിലാണ് കല്യാൺ സിൽക്ക് ഷോറൂം . ഈ കോട്ടൺ സരീ ഫെസ്റ്റ് മെയ്‌ 31ന് സമാപിക്കും .