ദോഹ മെട്രോയുടെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ.

0
2,546 views
metro

ദോഹ. ദോഹ മെട്രോയുടെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ. മെയ് 12 മുതൽ ജൂൺ 15 വരെ ദോഹ മെട്രോയിൽ യാത്ര ചെയ്യുന്നവർക്കാണ് ഓരോ ആഴ്ചയിലും സമ്മാനങ്ങൾ നേടാനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കാനാവുക.

ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്ത് ഏതെങ്കിലും മെട്രോ സ്റ്റേഷനിൽ നിന്ന് റാഫിൾ കാർഡ് നേടുക. റാഫിൾ കാർഡ് പൂർത്തിയാക്കാൻ 5 സ്റ്റാമ്പുകൾ ശേഖരിച്ച് അത് മുശൈരിബ് സ്റ്റേഷനിലെ (ഗോൾഡ്‌ക്ലബ് ഓഫീസ്) റാഫിൾ ബോക്‌സിൽ ഇടുക. ആദ്യ റാഫിൾ നറുക്കെടുപ്പ് മെയ് 19 ഞായറാഴ്ച ആണ്.