ഖത്തറിൽ പ്രവർത്തിച്ചു വരികയായിരുന്ന മയക്കുമരുന്ന് വ്യാപാരിയെ പിടികൂടി.

0
141 views

ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ്, ലെഖ്‌വിയയുമായി സഹകരിച്ച്, ഖത്തറിൽ പ്രവർത്തിച്ചു വരികയായിരുന്ന മയക്കുമരുന്ന് വ്യാപാരിയെ പിടികൂടി. മയക്കുമരുന്ന് വിൽപ്പന ഓപ്പറേഷനെ തുടർനാണ് അറസ്റ്റ് ഉണ്ടായത്.

ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, ഉദ്യോഗസ്ഥർ മയക്കുമരുന്ന് ഇടപാട് നടത്തുന്ന പ്രതിയെ നിരീക്ഷിക്കുകയും ഡീലറുടെ വാഹനം പിന്തുടരുകയും തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് കാണാം. സംശയാസ്പദമായ വാഹനം ഉദ്യോഗസ്ഥർ പരിശോധിക്കുന്നതും വിഡിയോയിലുണ്ട്.