ഖത്തർ എയർവേസിന് എയർലൈൻ റേറ്റിംഗ് ഡോട്ട് കോമിൻ്റെ 2024 ലെ എയർലൈൻ ഓഫ് ദ ഇയർ പുരസ്കാരം.

0
146 views

ദോഹ: ഖത്തറിൻ്റെ പഞ്ചനക്ഷത്ര വിമാന കമ്പനിയായ ഖത്തർ എയർവേസിന് എയർലൈൻ റേറ്റിംഗ് ഡോട്ട് കോമിൻ്റെ 2024 ലെ എയർലൈൻ ഓഫ് ദ ഇയർ പുരസ്കാരം. മുൻ ജേതാക്കളായ എയർ ന്യൂസിലാൻഡിനെയും കൊറിയൻ എയർ, കാഥേ പസഫിക് എയർവേയ്‌സ്, എമിറേറ്റ്സ് എന്നിവയെയും പിന്തള്ളിയാണ് ഖത്തർ എയർവേയ്‌സ് ഒന്നാം സ്ഥാനം നേടിയത്.

100 വർഷത്തിലധികം വ്യവസായ പരിചയമുള്ള എയർലൈൻ റേറ്റിംഗ് ഡോട്ട് കോമിന്റെ എയർലൈൻ എക്സലൻസ് അവാർഡുകൾ അഞ്ച് എഡിറ്റർമാരാണ് വിലയിരുത്തുന്നത്. പ്രധാന സുരക്ഷയും സർക്കാർ ഓഡിറ്റുകളും സംയോജിപ്പിച്ച് ഫ്ലീറ്റ് പ്രായം, യാത്രക്കാരുടെ അവലോകനങ്ങൾ, ലാഭക്ഷമത, സുരക്ഷാ റേറ്റിംഗ്, ഉൽപ്പന്ന റേറ്റിംഗ്, നവീകരണം, ഫോർവേഡ് ഫ്ലീറ്റ് ഓർഡറുകൾ തുടങ്ങി 12 പ്രധാന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിശ്ചയിക്കുന്നത്.