പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആണ് 404 പേര്‍ക്കെതിരെ നടപടിയെടുത്തത്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
കൊ വിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ള വരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത് എന്നും നിര്‍ദ്ദേശമുണ്ട്. മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് അഞ്ച് പേര്‍ക്കെതിരെയും നടപടിയുണ്ടായി. കാറില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരുമായി സഞ്ചരിച്ചതിന് അഞ്ച് പേര്‍ക്കെതിരെയും പിടിയിലായവരെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഖത്തറില്‍ പ്രതിദിന കൊ വിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന പരിശോനയാണ് രാജ്യത്ത് ഉടനീളം നടക്കുന്നത്. നിയമ ലംഘനം നടത്തുന്നവർക്ക് എതിരെ കടുത്ത നടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നത്.