Tuesday, October 13, 2026
Home News ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോർട്ട്.

ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോർട്ട്.

0
234 views

ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോർട്ട്. എംബസിയുടെ പേര് ഉപയോഗിച്ചുള്ള വ്യാജ സന്ദേശവും പത്രക്കുറിപ്പും ഓൺലൈനിൽ പ്രചരിക്കുന്നതായി ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എംബസി അത്തരം സന്ദേശങ്ങളോ പത്രക്കുറിപ്പോ നൽകിയിട്ടില്ലെന്നും എംബസി വ്യക്തമാക്കി. ഇന്ത്യൻ എംബസി തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സമുഹങ്ങൾക്കിടയിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.

error: Content is protected !!