ഖത്തറില്‍ ഡാറ്റ മോഷണം നടത്തി മറിച്ചു വില്‍ക്കുന്ന ആളിനെ പോലീസ് അറസ്റ്റ് ചെയ്തു…

0
175 views

ഖത്തറില്‍ ഡാറ്റ മോഷണം നടത്തി ഏഷ്യന്‍ തൊഴിലാളികള്‍ക്ക് മറിച്ചു വില്‍ക്കുന്ന ഏഷ്യന്‍ വംശജനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും ഡാറ്റ മോഷണത്തിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്തെ വിവിധ ടെലികോം കമ്പനികളുടെ ഡാറ്റയാണ് ഇയാള്‍ ചോര്‍ത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ലൈസന്‍സോ മറ്റു അംഗീകൃത രേഖകളോ പ്രതി കൈവശം വയ്ക്കുന്നില്ല. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇദ്ദേഹം ഡാറ്റ കച്ചവടം നടത്തിയിരുന്നത്. ആഭ്യന്തര മന്ത്രലയമാണ് ട്വിറ്ററിലൂടെ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.