
100 ഔട്ട്‌ലെറ്റുകളുടെ പങ്കാളിത്തത്തോടെ, പാകിസ്ഥാൻ മാമ്പഴങ്ങൾക്കായുള്ള ആദ്യ അൽ ഹമ്പ മാമ്പഴോത്സവം ജൂൺ 27 ന് സൂഖ് വാഖിഫിൽ ആരംഭിക്കും. പാകിസ്ഥാൻ എംബസിയുടെ സഹകരണത്തോടെ പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ജൂൺ 27 മുതൽ 2024 ജൂലൈ 6 വരെ വൈകുന്നേരം 4 മണി മുതൽ 9 മണി വരെ നടക്കും.
ഖത്തർ വിപണിയിൽ ആദ്യമായി ഗുണനിലവാരവും രുചിയും കൊണ്ട് വേറിട്ടുനിൽക്കുന്ന പാകിസ്ഥാൻ മാമ്പഴങ്ങളുടെ പുതിയ ഇനം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുമെന്ന് ഫെസ്റ്റിവലിൻ്റെ ജനറൽ സൂപ്പർവൈസർ ഖാലിദ് സെയ്ഫ് അൽ സുവൈദി പ്രസ്താവനയിൽ പറഞ്ഞു.
ഈ ഉത്സവത്തിനായി പ്രത്യേകമായി ഖത്തറിലേക്ക് മാമ്പഴ ഉൽപ്പാദനത്തിന് പേരുകേട്ട എല്ലാ പാകിസ്ഥാൻ നഗരങ്ങളിൽ നിന്നും നേരിട്ടുള്ള ഇറക്കുമതി ലൈൻ അനുവദിച്ചിട്ടുണ്ടെന്നും എല്ലാ കയറ്റുമതിയും വിമാനമാർഗ്ഗമാണെന്നും 43 കമ്പനികൾ ഫെസ്റ്റിവലിൽ ഭാഗമാവുമെന്നും അദ്ദേഹം പറഞ്ഞു.