ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം ഖത്തർ കസ്റ്റംസ് തകർത്തു..

0
158 views

ദോഹ: ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം ഖത്തർ കസ്റ്റംസ് തകർത്തു. നിരോധിത പദാർത്ഥം കടത്താനുള്ള ശ്രമം ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് തടഞ്ഞതെന്ന് അധികൃതർ അറിയിച്ചു. കസ്റ്റംസ് നടത്തിയ പരിശോധനയിൽ പെർഫ്യൂമുകൾക്കൊപ്പം രഹസ്യമായി ഒളിപ്പിച്ച നിലയിൽ കടത്തിയ പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. പിടിച്ചെടുത്ത സാധനങ്ങൾ ഏകദേശം രണ്ട് ടൺ വരുമെന്ന് കസ്റ്റംസ് അറിയിച്ചു