എൻസിപി നേതാവും രാജ്യസഭാ എംപിയുമായ പ്രഫുൽ പട്ടേലായി ആൾമാറാട്ടം നടത്തി ഖത്തറിലെ രാജകുടുംബത്തിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ആളെ മഹാരാഷ്ട്ര സൈബർ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ജുഹു മേഖലയിൽ നിന്നാണ് വ്യവസായിയായ രാഹുൽ കാന്ത് എന്നയാളെ പോലീസ് പിടികൂടിയത്.
ജൂലൈ 20ന് പട്ടേലിൻ്റെ ഡിപി ഉപയോഗിച്ച് കാന്ത് രാജകുടുംബത്തിന് സന്ദേശം അയച്ചു. സന്ദേശം ലഭിച്ചയുടൻ രാജകുടുംബം പ്രഫുൽ പട്ടേലുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ അന്വേഷിച്ചു. തുടർന്ന് പട്ടേൽ മഹാരാഷ്ട്ര സൈബറിനെ അറിയിക്കുകയും ഐടി ആക്ട് 66 ഡി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കാന്ത് പട്ടേലിൻ്റേതിന് സമാനമായ ഒരു വിഐപി ഫോൺ നമ്പർ സ്വന്തമാക്കുകയും പട്ടേലിൻ്റെ ചിത്രം തൻ്റെ വാട്ട്‌സ്ആപ്പ് ഡിപിയായി സജ്ജമാക്കുകയും ചെയ്‌തിരുന്നു. രാജകുടുംബത്തിൽ നിന്ന് പണം ആവശ്യപ്പെടാനാണ് ഇയാൾ ഇത്തരത്തിൽ സൈബർ ആൾമാറാട്ടം നടത്തിയത്.