വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്…

0
84 views

ദോഹ: രാജ്യത്ത് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ കാറ്റുണ്ടാകാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ രാജ്യത്ത് താപനില ക്രമാനുഗതമായി ഉയരുമെന്ന് വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച പരമാവധി താപനില 33-39 ഡിഗ്രി സെല്‍ഷ്യസ് വരെ വ്യത്യാസപ്പെടും. പകല്‍ സമയത്ത് താപനില ഉയരുന്നതിനാല്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉണ്ടായേക്കാം. ഇതു മൂലം മങ്ങൽ ഉണ്ടാവാൻ കാരണമാകും.

വടക്കുപടിഞ്ഞാറന്‍ കാറ്റ് ചില സമയങ്ങളില്‍ 18 മുതല്‍ 30 കെ.ടി വരെ വേഗതയില്‍ വീശും ചില സമയത്ത് 38 കെ.ടി വരെ വേഗത്തില്‍ കാറ്റ് വീശുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ചില സ്ഥലങ്ങളില്‍ സമുദ്ര നിരപ്പ് 6-10 അടി മുതല്‍ 14 അടി വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവില്‍ സമുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് ക്യു.എം.ഡി എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു