ജലാശയങ്ങളിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കഴിഞ്ഞ ദിവസം സർവേ നടത്തി

0
112 views

ഖത്തറിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഫാഷത് അൽ ദിബാൽ മേഖലയിലെ രാജ്യാതിർത്തിക്കുള്ളിൽ വരുന്ന ജലാശയങ്ങളിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കഴിഞ്ഞ ദിവസം സർവേ നടത്തി. ഈ മേഖലയിൽ പവിഴപ്പുറ്റുകളും മത്സ്യങ്ങളും അടങ്ങിയ സമുദ്ര ആവാസ വ്യവസ്ഥയുടെ ആരോഗ്യം വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർവേ നടത്തിയത്.

മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റ്, എൻവയോൺമെൻ്റൽ മോണിറ്ററിംഗ് ആൻഡ് ഇൻസ്‌പെക്‌ഷൻ ഡിപ്പാർട്ട്‌മെൻ്റ് എന്നിവയുമായി സഹകരിച്ച് വന്യജീവി വികസന വകുപ്പിൻ്റെ സയൻ്റിഫിക് സംഘം നടത്തിയ സമുദ്ര യാത്രക്കിടെയാണ് ഈ പ്രദേശത്തെ ജലത്തിൻ്റെ നിലവാരവും ജൈവ വൈവിധ്യവും പരിശോധിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ചത്.