ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി അവരുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഡേറ്റ്സ് ഫെസ്റ്റ് ആരംഭിച്ചു.

0
122 views
ഈത്തപ്പഴ മേള

ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി അവരുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഡേറ്റ്സ് ഫെസ്റ്റ് ആരംഭിച്ചു. പ്രാദേശികവും ഇറക്കുമതി ചെയ്‌തതുമായവ ഉൾപ്പെടെ 40ലധികം ഇനം ഈന്തപ്പഴങ്ങൾ ഫെസ്റ്റിവലിൽ അവതരിപ്പിക്കുന്നു.

പ്രാദേശിക ഖത്തരി ഈന്തപ്പഴങ്ങളിൽ ഖെനിസി, ഷിഷി, ബർഹി, ഖലാസ്, ലുല്ലു, കറാച്ചി, മുസാത്തി, സുകാരി തുടങ്ങിയ ഇനങ്ങൾ ഉൾപ്പെടുന്നു. ഇറക്കുമതി ചെയ്‌തവയിൽ അജ്‌വ, സഫാവി, ഖുദ്രി, സഗായ്, മാബ്രോം, മെഡ്‌ജോൾ, മറിയം, സുകാരി, ടുണീഷ്യൻ തുടങ്ങിയ ഈന്തപ്പഴങ്ങളും ഉൾപ്പെടുന്നു.

ഗ്രോസറി വിഭാഗത്തിൽ കശുവണ്ടിയും തേനും അടങ്ങിയ സഗായ് ഈന്തപ്പഴം, ഡാർക്ക് ചോക്കലേറ്റ് ഈന്തപ്പഴ പൗച്ചുകൾ, ഈന്തപ്പഴം നിറച്ച കുക്കികൾ, ഈന്തപ്പഴ സിറപ്പ്, മിൽക്ക് ചോക്ലേറ്റ് ഈന്തപ്പഴം, വിവിധ തരം ഈന്തപ്പഴം അച്ചാറുകൾ എന്നിവയും ഉണ്ട്. സഫാരി ഔട്ട്‌ലെറ്റിൽ QR50 വിലയുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് 25 എംജി കാറുകൾ നേടാനുള്ള അവസരമുണ്ട്.