ഖത്തറില്‍ ഇന്ന് 455 പേര്‍ക്ക് കൂടി കൊ വിഡ് സ്ഥിരീകരിച്ചു…

0
28 views

ദോഹ: ഖത്തറില്‍ ഇന്ന് 455 പേര്‍ക്ക് കൂടി കൊ വിഡ് സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 399 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 56 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 11,442 പേരാണ്.

770 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. പുതുതായി ഒമ്പത് പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം 117 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 335 പേര്‍ വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ഇന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.