Thursday, June 18, 2026
Home News ഓഗസ്റ്റ് 24 ശനിയാഴ്ച സുഹൈൽ നക്ഷത്രം ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ്..

ഓഗസ്റ്റ് 24 ശനിയാഴ്ച സുഹൈൽ നക്ഷത്രം ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ്..

0
213 views

ഓഗസ്റ്റ് 24 ശനിയാഴ്ച സുഹൈൽ നക്ഷത്രം ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (ക്യുസിഎച്ച്) അറിയിച്ചു. സുഹൈൽ നക്ഷത്രം ഉദിക്കുന്നത് കാലാവസ്ഥയിലെ മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്. ഈ സമയത്ത് താപനില കുറയും, പ്രത്യേകിച്ച് രാത്രിയിൽ. ഒക്‌ടോബർ ആദ്യം ആരംഭിക്കുന്ന വാസ്‌മി കാലഘട്ടത്തിൽ ഹ്യൂമിഡിറ്റിയുടെ അളവു കുറയാനും തുടങ്ങും. സുഹൈൽ സീസൺ 52 ദിവസമാണ് നീണ്ടുനിൽക്കുക. ഇതിനെ 13 ദിവസം വീതമുള്ള നാല് കാലയളവുകളായി തിരിച്ചിരിക്കുന്നു. ഓരോ കാലയളവ് കഴിയുന്തോറും താപനില ക്രമേണ കുറയും.

error: Content is protected !!