അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം സെപ്തംബർ 26 ന് വ്യാഴാഴ്ച നടക്കും..

0
52 views

ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യൻ എംബസി ഓപൺ ഹൗസ് (അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ) സെപ്തംബർ 26 ന് വ്യാഴാഴ്ച നടക്കും. ഇന്ത്യൻ അംബാസിഡർ വിപുൽ ഓപൺ ഹൗസിന് നേതൃത്വം നൽകും.

ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 3 മണി വരെ രജിസ്ട്രേഷനായിരിക്കും. 3 മണി മുതൽ 5 മണി വരെ എംബസിയിൽ നേരിട്ട് ഹാജരായി ഓപൺ ഹൗസിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 55097295 എന്ന നമ്പറിൽ ബന്ധപ്പെടാം. ഓപൺ ഹൗസിൽ പങ്കെടുക്കാൻ labour.doha@mea.gov.in എന്ന ഇമെയിലിലേക്ക് അപേക്ഷകൾ അയക്കുകയും ചെയ്യാം.