ഈ വര്‍ഷത്തെ മിലിപോള്‍ ഖത്തര്‍ എക്സിബിഷന്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു…

0
39 views

ദോഹ: ഈ വര്‍ഷത്തെ മിലിപോള്‍ ഖത്തര്‍ എക്സിബിഷന്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാര്‍ച്ച് 15 മുതല്‍ 17 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് എക്സിബിഷന്‍ നടക്കുക. ആഗോള തലത്തിലെ പ്രധാന ആഭ്യന്തര സുരക്ഷാ ഏജന്‍സികളും വിദഗ്ധരും പരിപാടിയില്‍ സംബന്ധിക്കും. 17 രാജ്യങ്ങളില്‍ നിന്നുള്ള 71 അന്താരാഷ്ട്ര കമ്പനികളും 72 പ്രാദേശിക കമ്പനികളും ഉള്‍പ്പെടെ 143 കമ്പനികള്‍ മിലിപോള്‍ ഖത്തര്‍ എക്സിബിഷനില്‍ പങ്കെടുക്കുമെന്നും അദേഹം പറഞ്ഞു.

എക്സിബിഷനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മിലിപോള്‍ ഖത്തര്‍ പ്രസിഡന്റ് മേജര്‍ ജനറല്‍ നാസര്‍ ബിന്‍ ഫഹദ് അല്‍ താനി പറഞ്ഞു. പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന് പുറത്തു നിന്നെത്തുന്ന വര്‍ക്ക് ക്വാറന്റൈന്‍ കാലാവധി ഒറ്റ ദിവസം മാത്രമേയുള്ളു. പ്രദര്‍ശന നഗരിയിലെത്തുന്നവര്‍ക്കു കൊവിഡ് നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം, അകലം പാലിക്കല്‍, ഫെയ്സ് മാസ്‌ക് ധരിക്കല്‍, ശരീരതാപനില പരിശോധിക്കല്‍, എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.