സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഒക്ടോബർ 25 ന് അൽ ഖോറിൽ നടക്കും

0
74 views

ദോഹ : ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഒക്ടോബർ 25 ന് അൽ ഖോറിൽ നടക്കും. അൽ ഖോറിലുള്ള ഖോർ ബേറസിഡൻസിയിലാണ് ക്യാമ്പ് നടക്കുക. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ മറ്റ് എംബസ്സി സേവനങ്ങൾ എന്നിവയ്ക്ക് സൗകര്യമുണ്ടാകും.

രാവിലെ 9 മണി മുതൽ 11 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 8 മണി മുതൽ തന്നെ ഓൺ ലൈനിൽ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവർ ആവശ്യമായ രേഖകളുടെ പകർപ്പുകൾ കൊണ്ടു വരണമെന്നും ഐസിബിഎഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കാശ് പേമെന്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ പുതുക്കിയ പാസ്പോർട്ടുകൾ ഇതേ സ്ഥലത്ത് വെച്ച് നവംബർ 1 ന് രാവിലെ 9 മണി മുതൽ 10 മണി വരെ വിതരണം ചെയ്യും. തൊഴിലാളികളുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിനും സൗകര്യമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 70462114, 66100744 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.