ലോകത്തെതന്നെ ഏറ്റവും വലിയ സൗരോർജ പദ്ധതി ഇറാഖിൽ യാഥാർഥ്യമാക്കുന്നതിൽ പങ്കുചേർന്ന് ഖത്തർ..

0
91 views

ദോഹ: ലോകത്തെതന്നെ ഏറ്റവും വലിയ സൗരോർജ പദ്ധതി ഇറാഖിൽ യാഥാർഥ്യമാക്കുന്നതിൽ പങ്കുചേർന്ന് ഖത്തർ എനർജി. വൻകിട ഊർജ കമ്പനിയായ ടോട്ടൽ എനർജിയുമായി ചേർന്നാണ് 1.25 ജിഗാ വാട്ടിന്റെ സൗരോർജ പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച് കരാറിൽ ഒപ്പു വെച്ചത്.

നിർമാണത്തിൻ്റെ 50 ശതമാനം ഖത്തർ എനർജിയും ശേഷിച്ച 50 ശതമാനം ടോട്ടൽ എനർജിയും വഹിക്കും. 20 ലക്ഷത്തോളം സോളാർ പാനലുകൾ സ്ഥാപിച്ചു കൊണ്ടുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗരോർജ പാടമാണ് ഇറാഖിൽ ആസൂത്രണം ചെയ്യുന്നത്.