ഖത്തറിലെ സീലൈനിലെ ക്യാംപിങ് പ്രദേശങ്ങളില്‍ ശക്തമായ കാറ്റടിച്ചത് മൂലം നിരവധി ടെന്റുകള്‍ തകര്‍ന്നു വീണു. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാ വര്‍ഷവും ഇതേ തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന സീലൈനിലെ പ്രത്യേക പ്രദേശങ്ങളില്‍ ക്യാമ്പിങ്ങിന് അനുവാദം നല്‍കരുതെന്ന് ജനങ്ങള്‍ പരിസ്ഥിതി മന്ത്രാലയത്തോട് നിര്‍ദേശിച്ചു.
കാറ്റടിച്ചത് മൂലം നിരവധി ടെന്റുകള്‍ തകര്‍ന്നു വീഴുകയും ചില കാറുകള്‍ വെള്ളത്തിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാനും സാധ്യതയുണ്ടെന്നും അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്