റിസോർട്ട്സ് വേൾഡ് വൺ എന്ന ക്രൂയിസ് കപ്പലിൻ്റെ വരവോടെ ഖത്തർ ടൂറിസം അവരുടെ 2024/2025 ക്രൂയിസ് സീസൺ ആരംഭിച്ചു. 95 ക്രൂയിസ് സന്ദർശനങ്ങൾ ആസൂത്രണം ചെയ്‌തിട്ടുള്ള ഇത്തവണ ഖത്തറിലെ ഏറ്റവും വലിയ സീസണായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 33 ടേൺഅറൗണ്ട് സന്ദർശനങ്ങൾ, 11 ഹോംപോർട്ട് സന്ദർശനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
നാല് കപ്പലുകൾ ആദ്യമായി ഖത്തർ സന്ദർശിക്കും. ഈ സീസണിലെ ആദ്യത്തെതും പുതിയതുമായ സന്ദർശകനാണ് റിസോർട്ട്സ് വേൾഡ് വൺ, ഷെഡ്യൂൾ ചെയ്‌ത ഇരുപത്തിമൂന്നു വിസിറ്റുകൾ നടത്തുന്ന ഇവർ ഏകദേശം 72,000 സന്ദർശകരെ ഖത്തറിലേക്ക് കൊണ്ടു വരും.
2024 നവംബറിനും 2025 ഏപ്രിലിനും ഇടയിൽ 430,000 ക്രൂയിസ് യാത്രക്കാരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. മെയിൻ ഷിഫ് 4, എംഎസ്‌സി യൂറിബിയ, എയ്‌ഡപ്രിമ, കോസ്റ്റ സ്‌മെറാൾഡ, നോർവീജിയൻ സ്‌കൈ, സെലസ്‌റ്റിയൽ ജേർണി തുടങ്ങിയ പ്രമുഖ കപ്പലുകൾ രാജ്യം സന്ദർശിക്കാൻ ഒരുങ്ങുന്നു, ഇത് മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന രീതിയിൽ ഖത്തറിൻ്റെ ഖ്യാതി വർധിപ്പിക്കുന്നു.