Saturday, September 12, 2026
Home News ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മ രിച്ചു.

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മ രിച്ചു.

0
449 views

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മ രിച്ചു. കണ്ണൂർ ജില്ലയിൽ മട്ടന്നൂർ പരിയാരം സ്വദേശി രഹനാസ് (40) ആണ് മ രിച്ചത്. ഭക്ഷണ സാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരികയായിരുന്നു. വുകൈറിലേക്കുള്ള വഴിയിൽ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വീടുവെക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നാട്ടിൽ പോയി ഈയിടെയാണ് തിരിച്ചെത്തിയത്. ഭാര്യ, ഷരിഫ, മക്കൾ, മിൻഹ ഫാത്വിമ, സൈനുൽ ഹാഫിസ്, സകിഫ്‌ അയ്‌മൻ.

error: Content is protected !!