2025-ലെ മാത്തമാറ്റിക്‌സ് ടൂറിന്റെ ഭാഗമായിബ്രിട്ടീഷ് ഗായകനും ഗാന രചയിതാവുമായ എഡ് ഷീരൻ ഖത്തറിലെത്തുന്നു..

0
27 views

2025-ലെ മാത്തമാറ്റിക്‌സ് ടൂറിന്റെ ഭാഗമായിബ്രിട്ടീഷ് ഗായകനും ഗാന രചയിതാവുമായ എഡ് ഷീരൻ ഖത്തറിലെത്തുന്നു. 2025 ഏപ്രിൽ 30-ന് ലുസൈൽ മൾട്ടി പർപ്പസ് ഹാളിൽ അദ്ദേഹം പരിപാടി അവതരിപ്പിക്കും. എഡ് ഷീരൻ ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്‌തിട്ടുണ്ട്‌.

വിസിറ്റ് ഖത്തർ ഒരു പ്രത്യേക ലിങ്ക് വഴി കൺസേർട്ടിന്റെ മുൻകൂർ രജിസ്ട്രേഷൻ തുറന്നിട്ടുണ്ട്. 2024 ഡിസംബർ 6 വെള്ളിയാഴ്ച്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് ടിക്കറ്റുകൾ വിൽപ്പനയ്‌ക്കെത്തും. കൺസേർട്ടിന്റെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക. എഡ് ഷീരന്റെ കഴിഞ്ഞ 10 വർഷത്തെ ഏറ്റവും പ്രശസ്‌തമായ ഗാനങ്ങൾ ഈ കൺസേർട്ടിൽ അവതരിപ്പിക്കും

.