ദോഹ, ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ആകർഷകമായ ഓഫറുകളുമായി ഖത്തർ എയർവേയ്‌സ്. വിവിധ ഭാഗങ്ങളിലേക്കുള്ള യാത്ര ടിക്കറ്റുകളിൽ 30% വരെ ലാഭിക്കുകയും ബോണസ് ക്യൂപോയിൻ്റകളും ഏവിയോസുമാണ് ഓഫറിലുള്ളത്. ഞങ്ങളുടെ ദേശീയ ദിന ഓഫറുകൾ ഉപയോഗിച്ച് ലോകം പര്യവേക്ഷണം ചെയ്യുക എന്നാണ് ഖത്തർ എയർവേയ്‌സ് സാമൂഹ്യ മാധ്യമങ്ങളിലൂടെ യാത്രക്കാരോട് ആഹ്വാനം ചെയ്യുന്നത്.