10 വയസ്സിന് താഴെയുള്ള കുട്ടികളെ ഓടുന്ന വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കാതെ സുരക്ഷിത മാക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം പൊതു ജനങ്ങളെ ഓർമ്മിപ്പിച്ചു.
ഇന്നലെ എക്‌സ് പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ മന്ത്രാലയം “10 വയസ്സിന് താഴെയുള്ള കുട്ടികളെ ഓടുന്ന വാഹനത്തിൻ്റെ മുൻ സീറ്റിൽ ഇരിക്കാൻ അനുവദിക്കരുത്” എന്ന് ട്രാഫിക് നിയമത്തിലെ ക്ലോസ് 3, ആർട്ടിക്കിൾ 55 പരാമർശിച്ച് വ്യക്തമാക്കി.
കുട്ടികൾ പിൻസീറ്റിൽ ഇരിക്കുന്നത് അവരുടെ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കാർ സീറ്റുകളോ ബൂസ്റ്റർ സീറ്റുകളോ പോലുള്ള ശരിയായ ചൈൽഡ് സേഫ്റ്റി സീറ്റുകൾ ഉപയോഗിക്കുന്നത്, കുട്ടികളെ പിൻസീറ്റിൽ നിർത്തുന്നത് യാത്രയിൽ അവരുടെ സുരക്ഷയെ ഗണ്യമായി മെച്ചപ്പെടുത്തുന്നുവെന്ന് അവർ പറയുന്നു.
ഈ ശ്രമത്തെ പിന്തുണയ്ക്കുന്നതിനായി, ഖത്തർ ചൈൽഡ് പാസഞ്ചർ സേഫ്റ്റി പ്രോഗ്രാമിന് നേതൃത്വം നൽകാൻ പൊതുജനാരോഗ്യ മന്ത്രാലയം ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ഹമദ് ഇൻ്റർനാഷണൽ ട്രെയിനിംഗ് സെൻ്റർ തിരഞ്ഞെടുത്തു. വാഹനങ്ങളിലെ കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്ന തിലാണ് ഈ പരിപാടി ഊന്നൽ നൽകുന്നത്.